കേരളത്തിൽ പരിശോധന തുടങ്ങി: കണ്ടാൽ നശിപ്പിക്കും!
കർണപുടം പൊട്ടിക്കുന്ന എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാനത്താകെ പ്രത്യേക പരിശോധന. ഇന്ന് മുതൽ 19 വരെയാണ് വാഹനങ്ങളിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുക. അനുമതിയില്ലാതെ വയ്ക്കുന്ന എയർഹോണുകൾ കണ്ടെത്തുക മാത്രമല്ല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. ഇവ നിരത്തിലിട്ട് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ റോഡ് റോളർ കയറ്റി തകർക്കണമെന്ന തരത്തിലാണ് നിർദേശം.



+ There are no comments
Add yours