കയറ്റം തുടർന്ന് സ്വർണ വില.

Estimated read time 0 min read

വീണ്ടും ഞെട്ടിച്ച് സ്വർണവില, ഇതെങ്ങോട്ട്!

സംസ്ഥാനത്ത് റെക്കോഡ് കയറ്റം തുടർന്ന് സ്വർണ വില. ഇന്ന് ഗ്രാമിന് 105 രൂപ വർധിച്ച് 11,495 രൂപയും പവൻ വില 850 രൂപ ഉയർന്ന് 91,960 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ കൂടി 9,450 രൂപയായി. ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 11,390 രൂപയും പവൻ 91,120 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. വെറും 12 ദിവസം കൊണ്ട് സ്വർണ വിലയിലുണ്ടായത് 4,520 രൂപയുടെ വർധനയാണ്.

+ There are no comments

Add yours