കുവൈത്തിൽ കടുത്ത നിയന്ത്രണം
കുവൈത്തിൽ മാതാപിതാക്കളുടെ ആശ്രിത റെസിഡൻസി വിസയ്ക്ക് കടുത്ത നിയന്ത്രണം. അപേക്ഷകരുടെ വരുമാനനില, ഭവന സൗകര്യം, വ്യക്തിഗത സാഹചര്യങ്ങൾ എന്നിവയാണ് അംഗീകാരത്തിനുള്ള പ്രധാന മാനദണ്ഡങ്ങൾ. വിധവയായോ ഒറ്റയ്ക്കായോ ഉള്ള മാതാപിതാക്കളെ പരിപാലിക്കാൻ മറ്റാരുമില്ലാത്തവർക്കാണ് പ്രത്യേക അനുമതി. ഇത് തെളിയിക്കുന്ന രേഖകൾ എല്ലാം നൽകേണ്ടി വരും. അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കാനോ നിരസിക്കാനോ അധികൃതർക്ക് അധികാരമുണ്ട്.



+ There are no comments
Add yours