നടി പ്രയാഗ മാർട്ടിന് നോട്ടീസ്.

Estimated read time 0 min read

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നടി പ്രയാഗ മാർട്ടിന് നോട്ടീസ്. നാളെ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. അന്വേഷണ സംഘമാണ് നോട്ടീസ് നൽകിയത്. പ്രയാഗയുടെ ഫ്ളാറ്റിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്. ലഹരിക്കേസിൽ പിടിയിലായ ഗുണ്ട നേതാവ് ഓംപ്രകാശിന്റെ റാമാന്റ് റിപ്പോർട്ടിലാണ് പ്രയാഗ മാർട്ടിന്റെ പേരുള്ളത്. റിപ്പോർട്ടിൽ പേരുള്ള നടൻ ശ്രീനാഥ് ഭാസിക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നാണ് വിവരം.

പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദർശിച്ചു എന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇവർക്ക് പുറമെ 20 അധികം ആളുകളും മുറിയിൽ എത്തി. ഏത് പശ്ചാത്തലത്തിലാണ് ഈ സിനിമ താരങ്ങൾക്ക് ക്രിമിനലായ ഓംപ്രകാശുമായി ബന്ധം എന്നതടക്കമാണ് അന്വേഷിക്കുന്നത്.

+ There are no comments

Add yours