
കരുവന്നൂർ ഗുണ്ടാ ആക്രമണം :പ്രതികൾ പിടിയിൽ. കഴിഞ്ഞ ദിവസം കരുവന്നൂർ ബ०ഗ്ളാവിനു സമീപ० ബൈക്ക് യാത്രക്കാരെ തടഞ്ഞു നിർത്തി മരവടി കൊണ്ട് അടിച്ചു കൊല്ലുവാൻ ശ്രമിച്ച കേസ്സിലെ പ്രതികളായ കരുവന്നൂർ വെട്ടുകുന്നത്തുകാവ് മുരിങ്ങത്തു വീട്ടിൽ സുധിൻ26, വെട്ടുകുന്നത്തുകാവ് പുരയാൻപറ०പിൽ ഗോകുൽ കൃഷ്ണ 26, ആറാട്ടു പുഴ ക്ഷേത്രം തലപ്പള്ളി വീട്ടിൽ ദേവദത്തൻ22 എന്നിവരെ ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീമിൻറെ നേതൃത്വത്തിൽ എസ്ഐ മാരായ ക്ളീറ്റസ്, കെപി രാജു, പ്രസന്നകുമാർ, സിപിഒ മാരായ സുധീഷ്, രാഹുൽ എകെ, സുജിത്, സജീഷ് കെവി, സിപിഒ രാജേഷ് എകെ എന്നിവരടങ്ങുന്ന അന്വേഷണ സ०ഘമാണ് പ്രതികളെ പിടി കൂടിയത്.
remesheledathee News


+ There are no comments
Add yours