
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ചോ ദ്യംചെയ്യലിന് ഹാജരായ നടൻ സിദ്ദിഖിനെ വിട്ടയച്ചു. രണ്ടരമണിക്കൂറാണ് സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. മൊ ഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുക യാണുണ്ടായത്.
വാട്സ്ആപ്പ് രേഖകൾ ഹാജരാക്കാമെന്ന് നട ൻ അന്വേഷണ സംഘത്തിനു ഉറപ്പുനൽകി. ഈമാസം 12ന് വീണ്ടും ഹാജരാകാനും സിദ്ദി ഖിന് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ ബലാത്സംഗ കേസിൽ ഇന്ന് വിശദ മായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേ ക അന്വേഷണ സംഘം വ്യക്തമാക്കി. ചില രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കി ലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങൾ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കട ന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
ആദ്യം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. എന്നാൽ അദ്ദേഹത്തെ സിറ്റി ക ൺട്രോൾ റൂമിലേക്ക് മാറ്റി. ഇവിടെയായിരു ന്നു ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്.


+ There are no comments
Add yours