*സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് സ്വയംഭരണാവകാശം: പ്രഖ്യാപനചടങ്ങ് ഒക്ടോബർ 7-ന്*

Estimated read time 1 min read

*സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് സ്വയംഭരണാവകാശം: പ്രഖ്യാപനചടങ്ങ് ഒക്ടോബർ 7-ന്*

തൃശ്ശൂർ: എ. പി. ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് യു.ജി.സി. അംഗീകൃത സ്വയംഭരണാവകാശം (ഓട്ടോണമി) ലഭിച്ചു. കോളേജിന്റെ ഉന്നത അക്കാദമിക് നിലവാരം മാനിച്ചാണ് ഈ അംഗീകാരം ലഭിച്ചത്.  പാഠ്യപദ്ധതി, പരീക്ഷകൾ, സർവകലാശാലാ പ്രവർത്തനങ്ങൾ എന്നിവയിൽ കൂടുതൽ സ്വാതന്ത്ര്യം പ്രാപിക്കുകയും, ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കാൻ സ്വയംഭരണാവകാശം കൂടുതൽ വഴിതെളിയുകയും ചെയ്യുന്നു.

ഒക്ടോബർ 7-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2pm നു ആരംഭിക്കുന്ന ഔദ്യോഗിക മീറ്റിങ്  ബഹു. ഗോവ ഗവർണർ ശ്രീ പി. എസ്. ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്യും. ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യാതിഥിയായിരിക്കും.

കോളേജ് മാനേജർ മോൺ. വിൽസൺ ഈരത്തറ ആശംസകൾ അർപ്പിക്കുകയും കോളേജിൻ്റെ ഡയറക്ടർ ഡോ. ലിയോൺ ഇട്ടിയച്ചൻ പരിപാടിയുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യും. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആൻ്റോ ചുങ്കത്ത്  സ്വാഗതവും പ്രിൻസിപ്പൽ ഡോ. നിക്സൺ കുരുവിള നന്ദിയും പ്രകാശിപ്പിക്കും.

ഓട്ടോണമസ് അംഗീകാരം കോളേജിന് കൂടുതൽ പഠന സ്വാതന്ത്ര്യം മാത്രമല്ല നൽകുന്നത്, ഒപ്പം അക്കാദമിക് മികവിന്റെ പാതയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നു.

+ There are no comments

Add yours