പുതിയ റെക്കോർഡിട്ട് സ്വർണവില
സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിൽ. ഇന്ന് ഗ്രാം വില 80 രൂപ വർധിച്ച് 10,945 രൂപയും പവൻ വില 640 രൂപ ഉയർന്ന് 87,560 രൂപയുമായി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാം വില 60 രൂപ ഉയർന്ന് 9,000 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 4,520 രൂപയുമാണ് ഇന്ന് വില. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 150 രൂപയിലാണ് വ്യാപാരം.



+ There are no comments
Add yours