യാത്ര പുറപ്പെടും മുൻപ് വിമാനത്തിൽ നിന്നും പുക..നിലവിളിച്ചോടി യാത്രക്കാർ..തിരുവന്തപുരത്ത് യാത്രക്കാരെ തിരിച്ചിറക്കി.

Estimated read time 0 min read

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രാവിലെ എട്ടു മണിക്ക് മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി.പുറപ്പെടാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് വിമാനത്തില്‍ പുകയും ദുര്‍ഗന്ധവും അനുഭവപ്പെട്ടത്.യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വിമാനം റണ്‍വേയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

142 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തം അല്ലെന്നും അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.യാത്രക്കാരെ സുരക്ഷിതരായി ടെര്‍മിനലിലേക്കു മാറ്റി. ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ തീരുമാനമായിട്ടില്ല.

+ There are no comments

Add yours