നജ്‌റാനിലെ സ്കൂളിന് നേരെ ഹൂതി മിസൈൽ ആക്രമണം; കെട്ടിടങ്ങൾക്ക് നാശനഷ്ടം, അഹദ് റഫീദയിൽ പ്രവാസിക്ക് പരിക്ക്

Estimated read time 1 min read

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ നഗരമായ നജ്റാനിലെ സ്കൂളിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി സിവിൽ ഡിഫൻസ് വ്യക്തമാക്കി.

സംഭവം നടന്നയുടൻ തന്നെ സിവിൽ ഡിഫൻസിന്റെ അടിയന്തര പ്രതികരണ വിഭാഗം സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് എസ്.പി.എ (SPA) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനിടെ, അഹദ് റഫീദയിൽ തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഏഷ്യൻ പ്രവാസിക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ആക്രമണങ്ങൾക്ക് മറുപടിയായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനയിലേക്ക് സർക്കാർ സൈന്യം കനത്ത പ്രത്യാക്രമണം നടത്തിയതായും യെമൻ ഔദ്യോഗികമായി അറിയിച്ചു.

+ There are no comments

Add yours