റിയാദ്: സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശികളായ ദേവമണി ഹെപ്‌സിബ (33 – തഞ്ചാവൂർ), വിജയലക്ഷ്മി (36 – ചെന്നൈ) എന്നിവർക്കും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് ജീവൻ നഷ്ടപ്പെട്ടത്.
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ മക്ക മേഖലയിലെ അൽഗഫ, അൽ വ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരായിരുന്നു മരിച്ച നാല് നഴ്സുമാരും. അവധി ദിവസമായതിനാൽ ഷോപ്പിംഗിനായി പുറപ്പെട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയുള്ള റാനിയ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന ഇവരുടെ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. കൂടുതൽ നിയമനടപടികൾക്കും പരിശോധനകൾക്കുമായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.




+ There are no comments
Add yours