പി.വി. അൻവറിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർക്ക് കത്ത് നൽകി എൽ.ഡി.എഫ് കൺവീനർ.

പി.വി. അൻവറിന്റെ സീറ്റ് സി.പി.എം ബ്ലോക്കിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് നൽകി എൽ.ഡി.എഫ് നിയമസഭ കക്ഷി നേതാവ് ടി.പി. രാമകൃഷ്ണൻ .സ്പീക്കർ എ.എൻ ഷംസീറിനാണ് കത്ത് നൽകിയത്.. അൻവറിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കാനും കത്തിൽ ആവശ്യപ്പെട്ടു. ആവശ്യം നിയമസഭ സെക്രട്ടേറിയറ്റ് അംഗീകരിക്കും. പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അൻവറിനെ ഒഴിവാക്കാൻ എൽ.ഡി.എഫ് തീരുമാനമെടുത്തത്.

അതേസമയം പാർട്ടി രൂപീകരിക്കുമ്പോൾ എം.എൽ.എ സ്ഥാനം തടസമാണെങ്കിൽ രാജിവെക്കുമെന്നും പോരാട്ടത്തിൽ സ്ഥാനം വിഷയമല്ലെന്നും നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.

+ There are no comments

Add yours