സൈബര്‍ അധിക്ഷേപം.. പൊലീസില്‍ പരാതി നല്‍കി അര്‍ജുന്റെ കുടുംബം.

സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അര്‍ജുന്റെ സഹോദരി അഞ്ജുവാണ് പരാതി നല്‍കിയത്.വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു.അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കുടുംബത്തിന്റെ വൈകാരികത ലോറി ഉടമ മനാഫ് ചൂഷണം ചെയ്യുകയാണെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെ, എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം തള്ളിപ്പറയുകയാണെന്ന് സൈബറിടത്തില്‍ അധിക്ഷേപമുണ്ടായിരുന്നു. സൈബര്‍ അധിക്ഷേപം രൂക്ഷമായതോടെയാണ് അര്‍ജുന്റെ കുടുംബം പൊലീസിനെ സമീപിച്ചത്.

+ There are no comments

Add yours