അർജുൻ്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്
ഷിരൂരിൽ മരിച്ച അർജുൻ്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് ലോറി ഉടമ മനാഫ്. വൈകാരികമായി പ്രതികരിച്ചത് തെറ്റായിപ്പോയെന്നും ക്ഷമിക്കണമെന്നും മനാഫ് പറഞ്ഞു. താൻ ഒരു മുതലെടുപ്പും നടത്തിയിട്ടില്ല. പിആർ വർക്കും ചെയ്തിട്ടില്ല. വാഹനത്തിന്റെ ഉടമയെന്ന രീതിയിൽ അർജുന് വേണ്ടി നിലനിന്നു. അർജുന്റെ കുടുംബത്തിന്റെ ഒപ്പമാണ് ഞാൻ. ഈ വിഷയം ഇതോടെ അവസാനിക്കണമെന്നും മനാഫ് പറഞ്ഞു.


+ There are no comments
Add yours