കുട്ടൻകുളങ്ങര ശ്രീനിവാസൻ ചരിഞ്ഞു
കൊമ്പൻ കുട്ടൻകുളങ്ങര ശ്രീനിവാസൻ(43) ചരിഞ്ഞു. ഒരു മാസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് കൊമ്പൻ ചരിഞ്ഞത്. 1981 ചെന്നൈ ഗിണ്ടി പാലസിൽ ജനിച്ച ശ്രീനിവാസനെ 1992ൽ കുട്ടൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ നടയിരുത്തി. 9 അടി 4 ഇഞ്ച് ഉയരക്കാരനായിരുന്നു. കഴിഞ്ഞ തൃശ്ശൂർ പൂരത്തിലാണ് അവസാനമായി പങ്കെടുത്തത്. കോടനാട് സംസ്ക്കരിക്കും.


+ There are no comments
Add yours