തമിഴകം പിടിക്കാൻ മാസ്റ്റർ പ്ലാൻ’; രണ്ടും കല്പിച്ച് തമിഴക വെട്രി കഴകം
നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിനെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ദളപതി വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം. പാർട്ടിയുടെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാനാണ് തീരൂമാനം. 5 ലക്ഷത്തിലേറെ ആളുകളെയാണ് പൊതുസമ്മേളനത്തിൽ പങ്കെടുപ്പിക്കുക. ഈ മാസം 27-നാണ് സമ്മേളനം നടക്കുക. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ വെച്ച് നടത്താനാണ് തീരൂമാനം.


+ There are no comments
Add yours