മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മധുര സന്ദർശനം; ചൂടും തിരക്കും കാരണം കാത്തുനിന്ന 15-ഓളം പേർ കുഴഞ്ഞുവീണു

Estimated read time 0 min read

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മധുര സന്ദർശനത്തിനിടെ അദ്ദേഹത്തെ കാണാൻ കാത്തുനിന്ന പതിനഞ്ചോളം പേർ കുഴഞ്ഞുവീണു. മധുര രാജാജി ആശുപത്രി, ഗാന്ധി മ്യൂസിയം എന്നിവിടങ്ങളിൽ തടിച്ചുകൂടിയവരാണ് കടുത്ത ചൂടും തിരക്കും കാരണം ബോധരഹിതരായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുഴഞ്ഞുവീണവരിൽ ഉൾപ്പെടുന്നു.

ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി മധുരയിൽ എത്തിയത്. അദ്ദേഹത്തെ നേരിൽ കാണാനായി പനഗൽ റോഡിന്റെ ഇരുവശത്തുമായി മുളയും ഇരുമ്പും ഉപയോഗിച്ച് ബാരിക്കേഡുകൾ തീർത്തിരുന്നു. കൊടും വെയിലിൽ കുടിക്കാൻ വെള്ളം പോലുമില്ലാതെ മൂന്ന് മണിക്കൂറോളമാണ് ജനങ്ങൾക്ക് കാത്തുനിൽക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ.

കുഴഞ്ഞുവീണവരെ സുരക്ഷാ ഉദ്യോഗസ്ഥരും വോളന്റിയർമാരും ചേർന്ന് ആംബുലൻസുകളിൽ സമീപത്തെ ആശുപത്രികളിൽ എത്തിച്ചു. ഇവർക്ക് അടിയന്തര പ്രാഥമിക ചികിത്സ നൽകി. പ്രതികൂല കാലാവസ്ഥ വകവെക്കാതെ മണിക്കൂറുകളോളം കാത്തുനിന്നതാണ് ആളുകൾ ബോധരഹിതരാകാൻ കാരണമായത്.

+ There are no comments

Add yours