തിരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസമില്ല; ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണം: രമേശ് ചെന്നിത്തല

Estimated read time 0 min read

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ തങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും വിശ്വാസമില്ലെന്നും, ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യം നിലനിൽക്കണമെങ്കിൽ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ഇനി തിരഞ്ഞെടുപ്പ് നടത്തുന്നത് ഒരു തട്ടിപ്പായിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയോഗിക്കുന്ന സമിതി പുനഃസംഘടിപ്പിക്കണമെന്നും, ആ സമിതിയിൽ ചീഫ് ജസ്റ്റിസിനെ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ രാജ്യത്തെ പാർലമെന്ററി ജനാധിപത്യം കൂടുതൽ ശക്തമാവുകയും നിലനിൽക്കുകയും ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours