ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്; ഡൽഹിയിലും ജയ്പൂരിലും ലഖ്നൗവിലും വ്യാപക സംഘർഷം

Estimated read time 0 min read

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന രാജ്യവ്യാപക പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ഡൽഹി, ജയ്പൂർ, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച മാർച്ചുകളിൽ വലിയ സംഘർഷമുണ്ടായി. ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ വ്യക്തമാക്കി.

ജയ്പൂരിൽ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികൾ ധരിച്ചാണ് പ്രവർത്തകർ അണിനിരന്നത്.

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു ഡൽഹിയിലെ റോഡ് ഉപരോധവും മാർച്ചും നടന്നത്. സാധാരണക്കാരന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും, ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

+ There are no comments

Add yours