കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ ഒന്നാം പ്രതി പാർവതി മായയ്ക്ക് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ട് കേസുകളിൽ ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് പാർവതി മായ ഒന്നാം പ്രതിയായിട്ടുള്ളത്.
അർമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് നിലവിലെ എഫ്.ഐ.ആറിലെ പ്രധാന ആരോപണം. പണം നൽകി വർഷങ്ങളായി ജോലിക്കായി കാത്തിരിക്കുന്ന നിരവധി പേരെയാണ് ഇവർ വഞ്ചിച്ചത്.
അതേസമയം, തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ തങ്ങൾ നൽകിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ‘ആംസ്റ്റർ’ ഓവർസീസ് എന്ന സ്ഥാപനത്തിൽ എത്തി പ്രതിഷേധിക്കുകയാണ്. പണം തിരികെ ചോദിക്കുമ്പോൾ ഇവരിൽ നിന്നും ഭീഷണി നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.




+ There are no comments
Add yours