കോഴിക്കോട്: അമിത് ഷായെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് പ്രിയങ്ക ഗാന്ധിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപത്തുവെച്ചാണ് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയെ കരിങ്കൊടി കാണിച്ചത്. കുറ്റ്യാടി ജാനകിക്കാട്ടിൽ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എസ്.ഐ.ആർ വിഷയവുമായി ബന്ധപ്പെട്ട് ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലാണ് നേരത്തെ അമിത് ഷായ്ക്കെതിരെ പ്രതിഷേധം നടന്നത്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണായിരുന്നു പ്രതിഷേധം. വൻ സുരക്ഷാ വീഴ്ചയാണ് ഈ സംഭവത്തിലുണ്ടായത്. അന്ന് പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ചാണ് മാറ്റിയത്. ഇതിനുപിന്നാലെ യൂത്ത് കോൺഗ്രസുകാരെ കയ്യേറ്റം ചെയ്യാൻ ബി.ജെ.പി പ്രവർത്തകരും ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾക്കുള്ള മറുപടിയായാണ് യുവമോർച്ച ഇപ്പോൾ കരിങ്കൊടി പ്രതിഷേധം നടത്തിയത്.




+ There are no comments
Add yours