ആരാധകന്റെ കാലിലൂടെ തന്റെ വാഹനം കയറിയതിനെ തുടര്‍ന്ന് ഡ്രൈവറോട്
ദേഷ്യപ്പെടുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീഡിയോ വൈറലാകുന്നു
മുംബൈയിലെ ഗണേശോത്സവാഘോഷത്തിനിടെ ആരാധകന്റെ കാലിലൂടെ വാഹനം കയറിയതിനെ തുടര്‍ന്ന് ഡ്രൈവറോട് ദേഷ്യപ്പെടുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.മഹാരാഷ്ട്ര മന്ത്രി ആശിഷ് ഷെലാറിന്റെ വസതിയിലെ ഗണപതി ദര്‍ശനത്തിനായി എത്തിയതായിരുന്നു താരം. സല്‍മാനെ കാണാനായി വലിയ ജനക്കൂട്ടം തടിച്ചുകൂടിയതോടെ വാഹനം മുന്നോട്ട് എടുക്കാന്‍ സാധിക്കാത്ത അവസ്ഥയായി.തുടര്‍ന്ന് ജനക്കൂട്ടത്തിനിടയിലൂടെ വാഹനം മുന്നോട്ട് നീക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചപ്പോഴാണ് ഒരു ആരാധകന്റെ കാലിലേക്ക് കാറിന്റെ ടയര്‍ കയറിയത്.ഇതുകണ്ട് പ്രകോപിതനായ സല്‍മാന്‍ ഖാന്‍ ഡ്രൈവറോട് ദേഷ്യപ്പെടുകയും ശ്രദ്ധിച്ച് വണ്ടി ഓടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡ്രൈവറോട് താഴെയിറങ്ങി ക്ഷമാപണം നടത്താന്‍ താരം നിര്‍ദേശിക്കുകയും ചെയ്തു.
തുടക്കത്തില്‍ ഡ്രൈവറോട് ദേഷ്യപ്പെട്ടതിന് സല്‍മാന്‍ ഖാനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും വീഡിയോ പൂര്‍ണമായി പുറത്തുവന്നതോടെ താരത്തെ അനുകൂലിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി. ആരാധകരുടെ സുരക്ഷയില്‍ താരം പുലര്‍ത്തുന്ന കരുതലിനെയാണ് പലരും സമൂഹമാധ്യമങ്ങളില്‍ പ്രശംസിച്ചത്.











+ There are no comments
Add yours