ഓക്സിജനില്‍ നിന്നും ഐഫോണ്‍ 18 പ്രോ സീരിസ് ഏറ്റുവാങ്ങി ദുല്‍ഖര്‍ സല്‍മാന്‍…

Estimated read time 1 min read

ഓക്സിജനില്‍ നിന്നും ഐഫോണ്‍ 18 പ്രോ സീരിസ് ഏറ്റുവാങ്ങി ദുല്‍ഖര്‍ സല്‍മാന്‍

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജനില്‍ ഐഫോണ്‍ 18 പ്രോ സീരിസ് ഫോണ്‍ ഓക്സിജന്‍ ബ്രാന്‍ഡ് അംബാസിഡറും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസില്‍ നിന്നും ഏറ്റുവാങ്ങി. ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് അമല്‍ദേവ് കെ. തുടങ്ങിയവര്‍ പങ്കെടുത്തു.
ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഐഫോണ്‍ 18 പ്രോ സീരിസിന്റെ വില്‍പ്പന ആരംഭിച്ചു. 1,64,900 രൂപ മുതലാണ് ഫോണുകളുടെ പ്രരംഭവില. അതോടൊപ്പം ആപ്പിളിന്റെ എയര്‍പോഡ് 12 സീരിസ്, ഐ വാച്ച് അള്‍ട്രാ ഫോര്‍, എയര്‍പോഡ്സ് ഫൈ വയര്‍ലെസ് ചാര്‍ജ് എന്നിവയുടെ വില്‍പ്പനയും ഓക്സിജനില്‍ ആരംഭിച്ചു.
വേരിയബിള്‍ അപ്പേര്‍ച്ചറുള്ള പുതിയ 48എംപി ഫ്യൂഷന്‍ മെയിന്‍ ക്യാമറ, കരുത്തുറ്റ എ20 പ്രോ ചിപ്പ്, കൂടുതല്‍ മെച്ചപ്പെട്ട ബാറ്ററി ലൈഫ്, എഐ പിന്തുണയുള്ള സിരി (Siri AI) എന്നിവയാണ് ഈ പ്രോ സീരീസിന്റെ പ്രധാന പ്രത്യേകതകള്‍. ബ്ലാക്ക്, സില്‍വര്‍, ഗ്ലേസിയര്‍, ബര്‍ഗണ്ടി എന്നീ നാല് നിറങ്ങളിലുള്ള ഫോണുകള്‍ 256 ജിബി, 512ജിബി, 1ടിബി, 2ടിബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാണ്.
ആപ്പിള്‍ ഫോള്‍ഡബിള്‍ സീരിസിന്റെ ആദ്യവില്‍പ്പന ഒക്ടോബര്‍ 23-ന് നടക്കും. ഇതിന് മുന്നോടിയായുള്ള പ്രീ ബുക്കിംഗ് ഒക്ടോബര്‍ 16-ന് ഓക്സിജന്‍ ഷോറൂമുകളില്‍ ആരംഭിക്കും. ഫോണ്‍: 9020100100.

+ There are no comments

Add yours