കുടുംബ സഹായനിധി കൈമാറി
ഇരിങ്ങാലക്കുട
സൗദി അറേബ്യയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട കാറളം പുല്ലത്തറ സ്വദേശി ചങ്ങംപിള്ളി കളരിയക്കൽ ശ്രീധരൻ്റെ കുടുംബത്തിന് ആശ്വാസമായി ‘അസീർ പ്രവാസി സംഘം’ സ്വരൂപിച്ച 5 ലക്ഷം രൂപയുടെ കുടുംബസഹായ നിധി കൈമാറി.കിഴുത്താനി ഗ്രാമീണ വായനശാലാ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നോർക്ക മുൻ ചെയർമാനും,സി.പി.ഐ(എം) തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ കെ.വി.അബ്‌ദുൾഖാദറിൽ നിന്നും അന്തരിച്ച ശ്രീധരൻ്റെ സഹധർമ്മിണി പ്രേമ,മക്കൾ ശ്രീദേവ്,സുദേവ് എന്നിവർ സഹായം ഏറ്റുവാങ്ങി.അസീർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശിവൻകുട്ടി,കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയും,കാളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി.സരള വിക്രമൻ എന്നിവർ സംസാരിച്ചു.അസീർ പ്രവാസിസംഘം റിലീഫ് കൺവീനർ ഷൗക്കത്തലി ആലത്തൂർ സ്വാഗതവും,
സി.പി.ഐ(എം) കിഴുത്താനി ലോക്കൽ സെക്രട്ടറി ടി.പ്രസാദ് നന്ദിയും പറഞ്ഞു.








+ There are no comments
Add yours