ആസ്തി 3383 കോടി രൂപ: ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി…

Estimated read time 0 min read

ആസ്തി 3383 കോടി രൂപ: ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി

മഹാരാഷ്ട്ര 3383 കോടി രൂപയിലേറെ ആസ്തിയുള്ള എംഎൽഎ ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി മാറി. മുംബൈ ഘാട്‌കോപ്പർ ഈസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎ പരാഗ് ഷായാണ് വേഷം മാറി ഭിക്ഷ യാചിച്ച്‌ തെരുവിൽ അലഞ്ഞത്.ആത്മീയ ഗുരുവിന്റെ ഉപദേശ പ്രകാരമാണ് ഈ വേറിട്ട പരീക്ഷണത്തിന് മുതിർന്നതെന്ന് അദ്ദേഹം പറഞ്ഞു.ജൈനമത വിശ്വാസ പ്രകാരം ചാതുർമാസ വ്രതത്തോടനുബന്ധിച്ച്‌, ആത്മീയ ഗുരുവായ നമ്രമുനി മഹാരാജാണ് ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി ജീവിച്ച്‌ കഷ്ടപ്പാടുകളും ജീവിത യാഥാർത്ഥ്യങ്ങളും മനസ്സിലാക്കാൻ നിർദ്ദേശിച്ചത്. ഗുരുവിന്റെ വാക്കുകൾ ശിരസ്സാവഹിച്ച എംഎൽഎ, വേഷം മാറി ഘാട്‌കോപ്പറിലെ തെരുവുകളിലേക്ക് ഇറങ്ങി. ഒരു ദിവസം മുഴുവൻ തെരുവിൽ കഴിഞ്ഞ് അവിടെ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ച്‌ അദ്ദേഹം തിരിച്ചെത്തി. പണവും പ്രശസ്തിയും അധികാരവും മനുഷ്യരിൽ അഹങ്കാരം വളർത്തുമെന്നും ഈ അനുഭവം തന്റെ അഹങ്കാരം ഇല്ലാതാക്കി മണ്ണിൽ ഉറച്ചുനിൽക്കാൻ സഹായിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

+ There are no comments

Add yours