കേരളത്തിന് ഹിമാചലിന്റെ കൈത്താങ്ങ്. 250 മെഗാവാട്ട് വൈദ്യുതി നൽകാൻ ധാരണയായി. വഴിത്തിരിവായത് കെ.സി. വേണുഗോപാലിന്റെ നിർണായക ഇടപെടൽ…

Estimated read time 1 min read

കേരളത്തിന് ഹിമാചലിന്റെ കൈത്താങ്ങ്. 250 മെഗാവാട്ട് വൈദ്യുതി നൽകാൻ ധാരണയായി. വഴിത്തിരിവായത് കെ.സി. വേണുഗോപാലിന്റെ നിർണായക ഇടപെടൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ ഉന്നതതല ചർച്ചകളെ തുടർന്നാണ് അനുകൂല തീരുമാനം ഉണ്ടായത്. നേരത്തെ തമിഴ്‌നാടിന് നൽകാൻ നിശ്ചയിച്ചിരുന്ന വൈദ്യുതി വിഹിതത്തിൽ നിന്ന് ഒരു ഭാഗം വെട്ടിച്ചുരുക്കിയാണ് കേരളത്തിന് കൈമാറാൻ ധാരണയായിട്ടുള്ളത്. അതേസമയം, എൻടിപിസിയിൽ നിന്ന് അമിത നിരക്ക് നൽകി ഉടനടി വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനുള്ള സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും, സർചാർജ് ഇനത്തിൽ വൻ തുക ജനങ്ങളിൽ നിന്ന് ഈടാക്കേണ്ടി വരുമെന്ന തിരിച്ചറിവിലാണ് കെഎസ്ഇബിയും സർക്കാരും ഈ നീക്കത്തിൽ നിന്ന് പിന്മാറിയത്. തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ:

+ There are no comments

Add yours