ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി; തിരച്ചിൽ തുടരുന്നു.
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ശക്തമായ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. മലപ്പുറം കീഴ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്.ഇന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു. ഈ സമയത്ത് പുഴയിലെ കല്ലിന് മുകളിൽ ഇരിക്കുകയായിരുന്ന ജെസ്‌ന പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരങ്ങൾ. വിവരമറിഞ്ഞതിനെ തുടർന്ന് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും സ്ഥലത്തെത്തി.





+ There are no comments
Add yours