പാര്‍ട്ടി കരുത്തുറ്റ ഇടതു രാഷ്ട്രീയം തിരിച്ചുപിടിക്കണം; പൊതു ചര്‍ച്ച ഇന്നും തുടരും
പാര്‍ട്ടി കരുത്തുറ്റ ഇടതുപക്ഷ രാഷ്്ട്രീയം തിരിച്ചു പിടിക്കണമെന്നും അധികാരം ലഭിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാറില്‍ പാര്‍ട്ടിക്ക് ശക്തമായ നിയന്ത്രണം ഉണ്ടാവണമെന്നും സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന്റെ പൊതു ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു. തെറ്റ് തിരുത്തല്‍ രേഖ സംബന്ധിച്ച പൊതു ചര്‍ച്ച ഇന്നും തുടരും. ഇന്ന് ഏഴ് മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്
പാര്‍ട്ടിയില്‍ വ്യാപകമായ പാര്‍ലമെന്ററി വ്യാമോഹം അടക്കമുള്ള എല്ലാ തെറ്റായ പ്രവണതകളുടേയും ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്ന ശക്തമായ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാറില്‍ തെറ്റായ പ്രവണത ദൃശ്യമാവുമ്പോള്‍ പാര്‍ട്ടി നോക്കുകുത്തിയായി നില്‍ക്കുന്ന അവസ്ഥയുണ്ടായും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ചില നേതാക്കള്‍ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ തങ്ങളുടെ അവകാശം പോലെ കരുതുമെന്നും മറ്റാരും തങ്ങള്‍ക്ക് പകരക്കാരല്ല എന്ന് ചിന്തിക്കുന്നവരും കുറവല്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമ്പോള്‍ പലര്‍ക്കും പല നീതിയാണെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു. നേതൃത്വവും അണികളും തമ്മിലുള്ള ആശയ അകലം വര്‍ദ്ധിച്ചുവെന്നും കേള്‍ക്കാനുള്ള മനസ്സില്ലാത്തവരായി നേതാക്കള്‍ മാറുന്നുവെന്നും വിമര്‍ശനം ഉണ്ടായി. എന്തിനോടും പുച്ഛം കലര്‍ന്ന സമീപനമാണെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉന്നയിക്കപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ദുര്‍ബലമെന്ന് ആദ്യദിനം തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഘടനാ വീഴ്ചകള്‍ തിരുത്തുന്നതിനുള്ള തുടര്‍ പ്രക്രിയയില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ നിര്‍ണായകമാണെന്നും നിര്‍ദ്ദേശമുയര്‍ന്നു. അഞ്ച് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് കഴിഞ്ഞദിവസം ചര്‍ച്ചയില്‍ പങ്കെടുത്തത്. പൊതു ചര്‍ച്ച ഇന്ന് അവസാനിക്കും. ചര്‍ച്ചകളില്‍ ജില്ലകള്‍ക്ക് അരമണിക്കൂര്‍ സമയമാണ് അനുവദിക്കുന്നത്. വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്ക് 5 മുതല്‍ 10 മിനിറ്റ് വരെയാണ് സമയം നല്‍കിയത്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തത്.





+ There are no comments
Add yours