തിങ്കളാഴ്ച മുതൽ അടുത്ത മൂന്നു ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ അടുത്ത മൂന്നു ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് ബാധകമായിരിക്കും.പുതിയ മുന്നറിയിപ്പ് പ്രകാരം സെപ്തംബർ 14ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബർ 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.
16ന് മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അന്ന് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.നിലവിൽ മറ്റ് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. കേരളത്തിൽ നിലനിൽക്കുന്ന ഉയർന്ന ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം പലയിടത്തും ഉഷ്‌ണതരംഗ സമാനമായ സാഹചര്യങ്ങളും അത്യുഷ്ണവും അനുഭവപ്പെടുന്നുണ്ട്.






+ There are no comments
Add yours