പണിമുടക്ക്: ബാങ്കുകൾക്ക് തുടർച്ചയായ അവധി…

Estimated read time 0 min read

പണിമുടക്ക്: ബാങ്കുകൾക്ക് തുടർച്ചയായ അവധി

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം അഞ്ച് ആക്കുക, പെന്‍ഷന്‍ അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 28,29,30 തീയതികളിലായി രണ്ടാം ഘട്ട പണിമുടക്കിനും ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിത കാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്. ബെഫി, എഐബിഇഎ, എഐബിഒസി, എഐബിഒഎ എന്നിവ പണിമുടക്കില്‍ പങ്കെടുക്കും.
ശനിയും ഞായറും അവധിയായതിനാല്‍ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. തിങ്കളാഴ്ച വിനായക ചതുര്‍ഥി കാരണം പലയിടങ്ങളിലും ബാങ്ക് അവധിയാണ്.

+ There are no comments

Add yours