ഇറാന്‍റെ Adopt കപ്പലുകള്‍ യുഎസ് മുക്കി; കടലിൽ കനത്ത യുദ്ധം…

Estimated read time 1 min read

കടലിൽ കനത്ത യുദ്ധം

ഇറാന്‍റെ Adopt കപ്പലുകള്‍ യുഎസ് മുക്കി; പത്തു കപ്പലുകള്‍ ആക്രമിച്ച്‌ ഇറാന്‍റെ തിരിച്ചടി . ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ശവപ്പറന്പാകുന്നു. അമേരിക്കയും ഇറാനും ശത്രുത തീർക്കാനായി ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടരുകയാണ്.ഇറാന്റെ അഞ്ച് എണ്ണടാങ്കറുകള്‍ മുക്കിയതായി അമേരിക്കൻ സേന അറിയിച്ചു. ഇതിനു മറുപടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകള്‍ അടക്കം പത്തു കപ്പലുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു. അമേരിക്കയുടെ ഒരു ജലഡ്രോണ്‍ പിടിച്ചെടുത്തുവെന്നും ഇറാൻ അവകാശപ്പെട്ടു.

ചൊവ്വാഴ്ച രാത്ര ഇറാന്റെ അഞ്ച് ടാങ്കർ കപ്പലുകള്‍ തകർത്തെന്നാണ് അമേരിക്കൻ സേന അറിയിച്ചത്. തീപിടിച്ചു മുങ്ങുന്ന കപ്പലുകളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലെ വിപ്ലവഗാർഡുകള്‍ കഴിഞ്ഞദിവസങ്ങളില്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്കു നേർക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതിനുള്ള മറുപടിയായിരുന്നു ഇതെന്നും അറിയിപ്പില്‍ പറയുന്നു.

+ There are no comments

Add yours