കാമുകിക്ക് ഐഫോണ്‍ സമ്മാനിക്കാൻ കഞ്ചാവ് കടത്ത്:..

Estimated read time 1 min read

കാമുകിക്ക് ഐഫോണ്‍ സമ്മാനിക്കാൻ കഞ്ചാവ് കടത്ത്:

കഞ്ചാവ് കടത്ത്:
കമിതാക്കള്‍ പിടിയില്‍ ! ബൈക്കില്‍ കടത്താൻ ശ്രമിച്ചത് ആറ് ലക്ഷത്തിന്റെ കഞ്ചാവ് ആണ്. ഒഡീഷയില്‍ നിന്ന് ഹൈദരാബാദിലേക്ക് 12 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച പെദ്ദപ്പള്ളി സ്വദേശിയായ മിത്ര ചൈതന്യ (21), സുഹൃത്ത് ഹേമലത (20) എന്നിവരെ തെലങ്കാന എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒഡീഷയിലെ പസുപുലങ്കയില്‍ അഞ്ച് ദിവസത്തോളം താമസിച്ച്‌ ഏകദേശം 16,000 രൂപ മുടക്കിയാണ് ഇരുവരും കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇത് ഹൈദരാബാദിലെത്തിച്ച്‌ ഉയർന്ന വിലയ്ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പള്‍സർ ബൈക്കില്‍ ഒഡീഷയില്‍ നിന്ന് മടങ്ങിയ സംഘം ദരകൊണ്ട, ഗുർതേഡു, മാരേഡുമില്ലി, രാജമഹേന്ദ്രവരം, സത്തുപള്ളി വഴി വൈറയിലെത്തുകയായിരുന്നു. അവിടെ റിംഗ് സെന്ററിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്താതെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും തുടർന്നുണ്ടായ പിടിവലിയില്‍ ഒരു എസ്.ഐ ഉള്‍പ്പെടെയുള്ളവർക്ക് നിസാര പരുക്കേല്‍ക്കുകയും ചെയ്തു.. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 12 കിലോ കഞ്ചാവും ബൈക്കും നാല് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തത്. വിപണിയില്‍ ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണിത്. ഹേമലതയുടെ പിറന്നാളിന് ഐഫോണ്‍ സമ്മാനിക്കാൻ പണം കണ്ടെത്താനാണ് ലഹരിക്കടത്ത് നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ചൈതന്യ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എങ്കിലും ഇത് അന്വേഷണസംഘത്തിന്റെ കണ്ടെത്തലാണെന്നും കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.

ചൈതന്യക്കെതിരെ മുൻപും മൂന്ന് എൻ.ഡി.പി.എസ് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. 2026 ഏപ്രില്‍ 30-ന് ജയില്‍ മോചിതനായ ശേഷം ഇയാള്‍ വീണ്ടും ലഹരിക്കടത്തിലേക്ക് തിരിയുകയായിരുന്നു.സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും ഒഡീഷയില്‍ നിന്നുള്ള കഞ്ചാവ് ശൃംഖലയെക്കുറിച്ചും അറിയാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് വാങ്ങാൻ കാത്തിരുന്നവരെയും ഇതിന്റെ വിതരണക്കാരെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

+ There are no comments

Add yours