ഗായിക സുചിത്രയ്ക്കെതിരെ റിമ കല്ലിങ്കൽ നിയമനടപടിക്ക്
തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണു നടപടി. സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയയ്ക്കും. നടിയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. ലഹരി പാർട്ടി റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.


+ There are no comments
Add yours