മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ വാഹനം ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. അരീക്കുഴിക്കൽ സ്വദേശി ലീലാമ്മ (66) ആണ് മരിച്ചത്. മണ്ണുത്തി ഡോൺ ബോസ്കോ സ്‌കൂളിന് മുൻപിൻ ഹൈവേ മുറിച്ച് കടക്കുന്നതിനിടയിൽ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ലീലാമ്മയെ പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ലീലാമ്മയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ ബുധനാഴ്ച വിലങ്ങന്നൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ‌് പള്ളിയിൽ നടക്കും. ഭർത്താവ്: തോമസ്. മക്കൾ: ഷൈബി, ഷൈജു. മരുമകൻ: വിൻസെന്റ്

+ There are no comments
Add yours