സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി വിഎസ് സുനിൽ കുമാർ
തൃശൂർ പൂരം നടത്തിപ്പ് അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നെന്ന് തൃശൂരിലെ LDF സ്ഥാനാർഥി ആയിരുന്ന വിഎസ് സുനിൽ കുമാർ. സുരേഷ് ഗോപിയുമായി ADGPക്ക് ബന്ധമുണ്ടെന്ന അൻവർ MLAയുടെ ആരോപണത്തിന് പിന്നാലെയാണ് സുനിലിന്റെ പ്രതികരണം. പൂരത്തിന് മുന്നേ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സുരേഷ് ഗോപി പുലർച്ചെ ആംബുലൻസിൽ വന്നതും RSS നേതാക്കൾ നാടകീയമായി പ്രത്യക്ഷപ്പെട്ടതും യാദൃച്ഛികമല്ലെന്നും ഗൂഢാലോചന ഉണ്ടെന്നും സുനിൽ പറഞ്ഞു.



+ There are no comments
Add yours