അട്ടപ്പാടി വനമേഖലയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.
വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൌക്കത്തലിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ആകെ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ എടവാനി ഊരിൽ നിന്നും ഉദ്ദേശം മൂന്നര കിലോമീറ്റർ വടക്കു മാറി അരലിക്കോണം – കിണ്ണക്കര മലയിടുക്കിൽ നിന്നാണ് 123 തടങ്ങളിലായി കൃഷി ചെയ്തിരുന്ന പല വലിപ്പത്തിലുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.


+ There are no comments
Add yours