ദീപശിഖയേന്തി ജാക്കി ചാൻ

Estimated read time 0 min read

ഭിന്നശേഷി വിഭാഗത്തിന്റെ കായികോത്സവമായ പാരലിമ്പിക്സിൽ ദീപശിഖയേന്തിയെത്തിയ താരത്തെ ആയിരക്കണക്കിന് ആരാധകരാണ് വരവേറ്റത്.

മൂന്ന് മണിക്കൂർ നീണ്ടതായിരുന്നു പാരലിമ്പിക്സ് ഉദ്ഘാടന ആഘോഷം. നഗരത്തിലൂടെയുള്ള ജാക്കി ചാന്റെ വരവ് പാരീസിനെ സത്യത്തിൽ പുളകം കൊള്ളിക്കുകയായിരുന്നു. വെള്ള ജഴ്സിയും സൺഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എൽസ സിൽബർസ്റ്റെയ്ൻ, നൃത്തകൻ ബെഞ്ചമിൻ മില്ലേപിയഡ്, റാപ്പർ ജോർജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു.

ബുധനാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് പാരലിമ്പിക്സിന് തുടക്കമായത്. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലർച്ചെ രണ്ടരവരെ നീണ്ടു. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഗെയിംസിൽ നാലായിരത്തിലേറെ താരങ്ങൾ പങ്കെടുക്കും. ഇന്ത്യൻ ടീമിൽ 84 പേരുണ്ട്.

+ There are no comments

Add yours