നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിനയൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിന്റെ തലവൻ ദിലീപാണ്. സിനിമ മേഖലയെ അയാൾ അടക്കിവാണു. താരങ്ങൾ എഗ്രിമെന്റിൽ ഒപ്പുവെക്കണമെന്ന തീരുമാനം ദിലീപിനെ പ്രകോപിപ്പിച്ചു. എന്നാൽ പൃഥ്വിരാജ് ഈ വ്യവസ്ഥയെ പിന്തുണച്ചു. ഇതാണ് പൃഥ്വിരാജിനെ വിലക്കാൻ കാരണം. തന്റെ അത്ഭുതദ്വീപ് എന്ന സിനിമയാണ് പൃഥ്വിരാജിന് തുണയായത് എന്നും വിനയൻ പറഞ്ഞു.


+ There are no comments
Add yours