അനിൽ സേവ്യർ അന്തരിച്ചു; മലയാള സിനിമയ്ക്ക് നഷ്ടം
പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്‌തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ ആയിരുന്ന അനിൽ ഏറെ കഴിവുറ്റ കലാകാരനായിരുന്നു. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നൽകണമെന്ന അനിലിന്റെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.



+ There are no comments
Add yours