ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്‌കൂളിൽ ഓണം ആഘോഷിച്ചു
കോതനല്ലൂർ: ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഇൻ്റർനാഷണൽ ഓട്ടിസം സ്‌കൂളിലെ ഓണാഘോഷങ്ങൾ ജലവിഭവ മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു. ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്‌കൂൾ സ്ഥാപകനും ചെയർമാനുമായ ജലീഷ് പീറ്റർ അദ്ധ്യക്ഷനായിരുന്നു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനു ജോർജ്ജ്, ഗ്രാമപഞ്ചായത്ത് അംഗം ലിസി ജോർജ്ജ്കുട്ടി, ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്‌കൂൾ സ്ഥാപകയും എം ഡി ആൻഡ് സി ഇ ഒയുമായ മിനു ഏലിയാസ്, ഡേ സ്‌കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, ബോർഡിംഗ് സ്കൂൾ കോഓർഡിനേറ്റർ സുമി വിവേക് രാജ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഇൻ്റർനാഷണൽ ഓട്ടിസം സ്‌കൂളിലെ ഓണാഘോഷങ്ങൾ ജലവിഭവ മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിക്കുന്നു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനു ജോർജ്ജ്, ഗ്രാമപഞ്ചായത്ത് അംഗം ലിസി ജോർജ്ജ്കുട്ടി, ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്‌കൂൾ സ്ഥാപകരായ ജലീഷ് പീറ്റർ, മിനു ഏലിയാസ്, ഡേ സ്‌കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, ബോർഡിംഗ് സ്കൂൾ കോഓർഡിനേറ്റർ സുമി വിവേക് രാജ് എന്നിവർ സമീപം.






+ There are no comments
Add yours