ഗ്ലോബൽ ആയുർവേദ ഉച്ചകോടിയ്ക്ക് ഒരുങ്ങി കൊച്ചി
ഗ്ലോബൽ ആയുർവേദ ഉച്ചകോടിയ്ക്ക് ആദിത്യമരുളാൻ ഒരുങ്ങി എറണാകുളം. ഓഗസ്റ്റ് 29, 30 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്സ്സ്പോയുടെ ആറാമത് പതിപ്പ് നടക്കുക. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ആണ് ഉച്ചകോടിയുടെ സംഘാടകർ. പത്തോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയുടെ ഭാഗമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.


+ There are no comments
Add yours