മോദിക്ക് വിഗ്രഹം സമ്മാനിച്ച് മുഖ്യമന്ത്രി, കൂടിക്കാഴ്ച നടത്തി
വയനാട് പുനരധിവാസത്തിൽ കേന്ദ്രസഹായം തേടി CM പിണറായി വിജയൻ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പത്മനാഭ സ്വാമിയുടെ വിഗ്രഹം മോദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേ ഗത്തിലാക്കാൻ പിണറായി ആവശ്യപ്പെട്ടു. സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് കൈമാറി. 2000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.


+ There are no comments
Add yours