ഓണനിലാവിൽ “കൽഹാര 2K26”; മാള മെറ്റ്സ് കോളേജിൽ ഓണാഘോഷം ഗംഭീരമായി…

Estimated read time 1 min read

ഓണനിലാവിൽ “കൽഹാര 2K26”; മാള മെറ്റ്സ് കോളേജിൽ ഓണാഘോഷം ഗംഭീരമായി

തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച ഓണാഘോഷം “കൽഹാര 2K26” വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.

സി.ഇ.ഒ. അഡ്വ. പ്രൊഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മാള എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ ഓണഘോഷയാത്രയ്ക്ക് നേതൃത്വം നൽകി ഓണാശംസകൾ നേർന്നു.

മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് & റിസർച്ച് എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രോഗ്രാം ജനറൽ കൺവീനറും അക്കാദമിക് ഡയറക്ടറുമായ ഡോ. ആറ്റൂർ സുരേന്ദ്രൻ സ്വാഗതവും സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. ആതിര വി.ബി നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, ആർട്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ്ജ്, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രൊഫ. രമേശ് കെ.എൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചൊരുക്കിയ മെഗാ തിരുവാതിര ആഘോഷത്തിന് മാറ്റ് കൂട്ടി. തുടർന്ന് വടംവലി, ചാക്കിലോട്ടം, മ്യൂസിക്കൽ ചെയർ, സുന്ദരിക്ക് പൊട്ടുകുത്തൽ, തീറ്റമത്സരം, പൂക്കളമത്സരം, മലയാളി മങ്ക-മാരൻ മത്സരം, ഓണപ്പാട്ട്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ അരങ്ങേറി.

മത്സര വിജയികൾ:
വടംവലി (ആൺകുട്ടികൾ):
ഒന്നാം സ്ഥാനം – പോളിടെക്നിക് കോളേജ്,
രണ്ട് സ്ഥാനം -ആർട്സ് കോളേജ്.
വടംവലി (പെൺകുട്ടികൾ): ഒന്നും രണ്ടു സ്ഥാനങ്ങൾ നേടിയത് ആർട്സ് കോളേജ്.
പൂക്കള മത്സരം: ഒന്നാം സ്ഥാനം – ഫാർമസി കോളേജ്, രണ്ടാം സ്ഥാനം – പോളിടെക്നിക് കോളേജ്.
വിദ്യാർത്ഥികളുടെ ഓണപ്പാട്ട് (സ്റ്റാഫ്): ഒന്നാം സ്ഥാനം – ആർട്സ് കോളേജ്, രണ്ടാം സ്ഥാനം – എൻജിനീയറിങ് കോളേജ്.
സ്റ്റാഫ് ഓണപ്പാട്ട്: ഒന്നാം സ്ഥാനം – ഫാർമസി കോളേജ്, രണ്ടാം സ്ഥാനം – പോളിടെക്നിക് കോളേജ്.
ഓണപ്പാട്ട് (സ്റ്റുഡൻസ്): ഒന്നാം സ്ഥാനം – ഫാർമസി കോളേജ്, രണ്ട് സ്ഥാനം – ആർട്സ് കോളേജ്.

മാവേലി, തെയ്യം, കാവടിയാട്ടം, പുലി വേഷം, കരടി വേഷങ്ങൾ എന്നിവ അണിനിരന്ന വർണ്ണശബളമായ ഓണ ഘോഷയാത്ര ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സമാപിച്ചു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്
കുരുവിലശ്ശേരി, മാള, തൃശൂർ – 680732
📞 9188400951, 9446278191

+ There are no comments

Add yours