എടിഎം ഇടപാടുകള്‍ കുറച്ചു എസ്ബിഐ. അഞ്ചാമത് നടത്തുന്ന ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും…

Estimated read time 0 min read

എടിഎം ഇടപാടുകള്‍ കുറച്ചു എസ്ബിഐ. അഞ്ചാമത് നടത്തുന്ന ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗജന്യ എ.ടി.എം. ഇടപാടുകൾ കുറച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. മുൻപ് മാസം അഞ്ച് സൗജന്യ പിൻവലിക്കലുകളാണ് എസ്.ബി.ഐ. ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. ഇത് നാലായി വെട്ടിക്കുറച്ചു.ബേസിക് സേവിങ്സ് അക്കൗണ്ട് ഉടമകൾ പണം പിൻവലിക്കുമ്പോഴാണ് പ്രധാനമായും ഈ ചാർജ് നൽകേണ്ടി വരിക. ഇതോടെ ഒരു വർഷം വെറും 48 സൗജന്യ പിൻവലിക്കലുകൾ മാത്രമായി ചുരുങ്ങും.നാല് ഇടപാടുകൾ കഴിഞ്ഞാൽ തുടർന്നുള്ള ഓരോന്നിനും 15 രൂപയും ജി.എസ്.ടിയും നൽകണം. എന്നാൽ, ഡിജിറ്റൽ ഇടപാടുകൾ ബേസിക് സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും. ഒക്ടോബർ ഒന്ന് മുതൽ പുതിയ ചാർജുകൾ നിലവിൽ വരും.അതേസമയം, എ.ടി.എം. പിൻവലിക്കലുകൾ വെട്ടിക്കുറച്ച എസ്.ബി.ഐ. നടപടി സാധാരണക്കാർക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. അധിക പിൻവലിക്കലുകൾക്കുള്ള പിഴയിനത്തിൽ 2,025 കോടി രൂപയോളം ബാങ്ക് ഈടാക്കിയതായാണ് കണക്കുകൾ.കിട്ടാക്കടങ്ങൾ നിലനിൽക്കുമ്പോഴും, ഓരോ വർഷവും കോടിക്കണക്കിന് രൂപ സാമ്പത്തിക തട്ടിപ്പിലൂടെ ചോർന്നുപോകുന്നത് തടയാതെ സാധാരണക്കാരെ പിഴിയാനാണ് എസ്.ബി.ഐ. ശ്രമിക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു.

+ There are no comments

Add yours