കോട്ടയം: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ ഷമീർഖാനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈക്കത്ത് ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ യു.പി.ഐ സംവിധാനങ്ങൾ വഴി ഇദ്ദേഹം രണ്ട് ലക്ഷത്തിലധികം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് കണ്ടെത്തൽ. കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ ഷമീർഖാൻ നേരത്തെ നിർബന്ധിത അവധിയിൽ പ്രവേശിച്ചിരുന്നു.
ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ സംവിധാനവും ഉപയോഗിച്ചായിരുന്നു സി.ഐ പണം കൈപ്പറ്റിയിരുന്നത്. വിജിലൻസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ ഇതിന്റെ കൃത്യമായ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് വിജിലൻസ് കൂടുതൽ നടപടികളിലേക്ക് കടന്നത്. ഇതുസംബന്ധിച്ച് വിജിലൻസും ജില്ലാ പൊലീസ് മേധാവിയും ഡി.ജി.പിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ ശാസ്ത്രീയ തെളിവുകൾ നിർണ്ണായകമായതിനാൽ അതുമായി ബന്ധപ്പെട്ട അന്വേഷണം വിജിലൻസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.




+ There are no comments
Add yours