തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്താണ് ഡി.ജി.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള ഔദ്യോഗിക അനുമതി തേടിയാണ് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവി അന്വേഷണ വിവരങ്ങൾ ഡി.ജി.പിക്ക് കൈമാറിയിരുന്നു.
പ്രാദേശികവും രാഷ്ട്രീയവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവ്വം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് നേരത്തെ ശക്തമായ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ വ്യക്തമാക്കിക്കൊണ്ടുള്ള നിർണ്ണായക റിപ്പോർട്ട് ഇപ്പോൾ സർക്കാരിന് മുന്നിലെത്തിയിരിക്കുന്നത്.




+ There are no comments
Add yours