സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

Estimated read time 0 min read

സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കൊവിഡ് കാലത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. കോളറയാണ് ഇത്തവണ വില്ലനായിരിക്കുന്നത്. സുൽത്താൻ ബത്തേരി നൂൽപ്പുഴയ്ക്ക് സമീപം കുണ്ടാണംകുന്ന്, തിരുവണ്ണൂർ, ലക്ഷംവീട് എന്നിവടങ്ങളാണ് രോഗബാധിത മേഖലകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളിലായി ആകെ 209 പേരാണ് നിരീക്ഷണത്തിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡ് വച്ച് യാത്ര തടഞ്ഞിട്ടുണ്ട്.

+ There are no comments

Add yours