പന്നിയങ്കര ടോൾ; സൗജന്യ യാത്രയ്ക്ക് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31
വടക്കഞ്ചേരി : പ്രതിഷേധങ്ങൾക്കൊടുവിൽ പന്നിയങ്കര ടോളിൽ സൗജന്യ യാത്രയ്ക്കുള്ള അപേക്ഷകൾ കരാർ കമ്പനി സ്വീകരിച്ചു തുടങ്ങി. ടോൾ കേന്ദ്ര ത്തിൻ്റെ ഏഴര കിലോമീറ്റർ പരി ധിയിലുള്ളവർക്കാണ് സൗജന്യമുള്ളത്. ഒരുവർഷം മുൻപാണ് സൗജന്യം നൽകുന്നതിന് തീരുമാനമെടുത്തത്. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് കരാർ കമ്പനി ഇടയ്ക്ക് നിർത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് കളക്ടറുടെ അധ്യക്ഷതയിൽ കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിൽ പുതിയ അപേക്ഷകൾ സ്വീകരിക്കാനും മൂന്നുമാസം കൂടുമ്പോൾ സൗജന്യ പാസ് പുതുക്കണമെന്ന മാനദണ്ഡം ഒഴിവാക്കാനും തീരുമാനമെടുത്തു. നാലുചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം അനുവദിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കരാർ കമ്പനി തീരുമാനങ്ങൾ നടപ്പാക്കാൻ തയ്യാറായില്ല. ഇതോടെ പന്തലാംപാടം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ വീണ്ടും പ്രതിഷേധവു മായി എത്തി. ഇതോടെ, പുതിയഅപേക്ഷകൾ കരാർ കമ്പനി സ്വീകരിച്ചുതുടങ്ങുകയായിരുന്നു. ഏഴര കിലോമീറ്റർ പരിധിയിൽ അപേക്ഷ നൽകാൻ ശേ ഷിക്കുന്നവർ ഈ മാസം 31-നകം നൽകണമെന്നും കരാർ കമ്പനി സമരസമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മൂന്നുമാസം കൂടുമ്പോൾ സൗജന്യ പാസ് പുതുക്കണമെന്ന നിലപാടിൽ നിൽക്കുകയാണ് കമ്പനി. നാലുചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം നൽ കാൻ തയ്യാറായിട്ടില്ല.






+ There are no comments
Add yours