തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സീനി’ലെ ക്യാരക്ടർ ടീസർ പുറത്ത്. സിനിമാപ്രേമികൾ ഇന്നുവരെ കണ്ട നസ്‌ലിന്റെ റൊമാന്റിക് ലുക്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് താരം എത്തുന്നത്.
‘ഈശ്വരൻ’ എന്നാണ് നസ്‌ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ ശ്രദ്ധേയമായ ഒരു സംഭാഷണത്തോടെയാണ് ക്യാരക്ടർ ടീസർ ആരംഭിക്കുന്നത്. വായിൽ ലോലിപോപ്പുമായി നിൽക്കുന്ന നസ്‌ലിനൊപ്പം സൂര്യയും ഈ ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
നസ്രിയ നായികയായി എത്തുന്ന ചിത്രം നവംബർ ആറിന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസിനാണ്. ഗൾഫ് രാജ്യങ്ങളിൽ ഫാർസ് ഫിലിംസും തമിഴ്‌നാട്ടിൽ ശക്തി ഫിലിം ഫാക്ടറിയുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.




+ There are no comments
Add yours