കാഫിർ വിവാദം; ‘പൊലീസുകാർ പെൻഷൻ വാങ്ങില്ല’
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിലെ കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ പെൻഷൻ വാങ്ങില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വടകര എസ്പി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ചിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നരേന്ദ്ര മോദി ഉത്തരേന്ത്യയിൽ നടത്തുന്ന പ്രചരണത്തിന്റെ പതിപ്പാണ് കാഫിർ പ്രയോഗം. മോദിയും പിണറായിയും തമ്മിൽ അന്തർധാരയുണ്ടെന്നും മുരളീധരൻ ആരോപിച്ചു.


+ There are no comments
Add yours